NRI
കോട്ടയം: ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുവേണ്ടി കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവാസി അപ്പസ്തോലേറ്റിന്റെയും കുവപ്പള്ളി എസ്എംവൈഎമ്മിന്റെയും ആദിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജർമനി ലക്ഷ്യ സെമിനാർ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടക്കും.
ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള രണ്ടു മണിക്കൂര്‍ ദൈഘ്യമുള്ള സെമിനാറില്‍ ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. ലോക കേരള സഭാംഗവും യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ ആണ് സെമിനാർ നയിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
ജര്‍മന്‍ വീസ ഉദാരമാക്കിയ ഈയവസരത്തില്‍ അതിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഈയവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ അഭ്യർഥിച്ചു. സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നതായി പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ അറിയിച്ചു.
കുടൂതൽ വിവരങ്ങൾക്ക്: ഫാ. മാത്യു പുതുമന (ഡയറക്ടർ) - 0091 94470 80356, സി. ടെസ്മരിയ (സെക്രട്ടറി) - 0091 828164635, അജോ വാന്തിയിൽ (എസ്എംവൈഎം കൂവപ്പള്ളി) - 009185920 15955.
NRI
ഡാളസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാളസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ വ്യാഴാഴ്ച രാത്രി ഏഴിന് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) നടത്തപ്പെടുന്നു.
പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും പ്രഭാഷകനും ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് മലബാര്‍ ബിഷപ്സ് കമ്മീസറിയുമായ റവ.ഡോ. ജോൺസൺ തേക്കടയിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ക്രൈസ്തവ സഭാ വിഭാഗത്തിലുമുള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രശാന്ത് ഡി - 619 831 9921, ഷാജി രാമപുരം - 972 261 4221, തോമസ് ജോര്‍ജ് - 469 540 6983, പി.പി.ചെറിയാന് - 214 450 4107.
NRI
ഡാളസ്: ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാർ ഈ മാസം 18ന് രാത്രി ഏഴിന് ആരംഭിക്കും.
റവ. ഡോ. ജോൺസൺ തേക്കടയിൽ (ബിഷപ്സ് കമ്മീസറി ഇവാഞ്ചലിക്കൽ ചർച്ച് മലബാർ, എഴുത്തുകാരൻ, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നൽകും.
ക്രിസ്ത്യൻ അപ്പോളജെറ്റിക്സ് ഡാളസ് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി രാമപുരം - 972 261 4221, ഡി. പ്രശാന്ത് - 619 831 9921, തോമസ് ജോർജ് - 469 540 6983, പി.പി.ചെറിയാൻ - 214 450 4107.
District News
മലപ്പുറം: കായിക മേഖലയിൽ നേട്ടങ്ങൾക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യം ഉണ്ടാകണമെന്ന് കായിക വകുപ്പിന്റെ സെമിനാർ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടന്ന നവകായിക കേരളം മികവിന്റെ ട്രാക്കിൽ വിഷൻ 31 - കായിക വകുപ്പിന്റെ സെമിനാറിന്റെ ഭാഗമായി എല്ലാവർക്കും സ്പോർട്സ് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക ക്ഷമതാ മിഷന് എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
അടിസ്ഥാന സൗകര്യം വികസിക്കുന്പോഴാണ് കായിക മേഖലയിലേക്ക് ഇറങ്ങാൻ പലരും താത്പര്യം കാണിക്കുന്നുള്ളു. എല്ലാവർക്കും സ്പോർട്സ്, എല്ലാവർക്കും ആരോഗ്യം എന്ന പ്രൊജക്ട് യാഥാർഥ്യമാകാൻ സർക്കാരും സ്പോർട്സ് കൗണ്‍സിലും ഗ്രാമപഞ്ചായത്ത് തലത്തിൽ ഒത്തുചേർന്ന മുന്നോട്ട് പോകണം. ഓരോ ഗ്രാമപഞ്ചായത്തിലും സ്പോർട്സ് കൗണ്‍സിൽ എന്നത് ഇതിനു ഉപകരിക്കും.
സ്ത്രീകൾ ഉൾപ്പെടെ എല്ലാ മേഖലയിൽ ഉള്ളവരെയും ഉൾക്കൊള്ളിച്ചു വേണം കായിക വിദ്യാഭ്യാസം നടപ്പാക്കേണ്ടത്. കായിക മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ അളവിന് അനുസരിച്ച് ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് ചെലവഴിക്കുന്ന പണം കുറക്കാമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മാത്രമല്ല കായിക ക്ഷമത, കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. സ്കൂളുകളിലെ കായികക്ഷമത പ്രോഗ്രാം, കമ്മ്യൂണിറ്റി സ്പോർട്സ് പുരോഗതികൾ എന്നിവ വഴിയും കുടുംബശ്രീയെ കായികക്ഷമത പ്രോഗ്രാമിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുന്നതിലൂടെയും കേരളത്തെ കായിക സാക്ഷരത സംസ്ഥാനമാക്കി മാറ്റാമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ കായിക അധ്യാപകരുടെ അഭാവം, കായിക കോഴ്സുകൾ കഴിഞ്ഞവർക്കുള്ള അവസരങ്ങളുടെ കുറവ്, കായിക മേഖലയിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറാകാത്തത് തുടങ്ങിയ വിഷയങ്ങളും സെമിനാറിൽ ഉന്നയിച്ചു. ഡോ. എം.ആർ.ദിനു (ഡയറക്ടർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ) മോഡറേറ്ററായിരുന്നു. എം.എസ്.വർഗീസ് ( മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ), ഡോ. ബിന്ദു പി.വർഗീസ് (ചീഫ് സോഷ്യൽ സർവീസ് ഡിവിഷൻ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ), ഡോ. കെ.വി.അനൂപ് (അസിസ്റ്റന്റ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ സർവകലാശാല ), ഡോ. പി.ടി.അജീഷ് ( റിസർച്ച് ഓഫീസർ, ഫിസിക്കൽ എഡ്യൂക്കേഷൻ, എസ്സിഇആർടി കേരള ) തുടങ്ങിയവർ സംസാരിച്ചു.
Business
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും ഐസി എഐ ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ദ്വിദിന ജിഎസ്ടി ദേശീയ കോണ്‍ഫറന്‍സിന് തുടക്കമായി. തിരുവനന്തപുരം സോണ്‍ സെന്‍ട്രല്‍ ഗുഡ്സ് ആൻഡ് സര്‍വീസ് ടാക്സ് ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന് റെനൈ കൊച്ചിനില്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
ജിഎസ്ടിയുടെ എട്ടുവർഷ കാലയളവിനുള്ളിൽ സാമ്പത്തികരംഗത്ത് ഇന്ത്യ വൻ മുന്നേറ്റമുണ്ടാക്കിയതായി എസ്.കെ. റഹ്മാൻ പറഞ്ഞു. കോവിഡിനുശേഷം ജിഎസ്ടിയിലുള്ള വർധന ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗവും ജിഎസ്ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാനുമായ പി. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്.ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന് ദേശീയ സെമിനാറിൽ വിവിധ ടെക്നിക്കൽ സെഷനുകളിൽ അവിനാഷ് പൊഡ്ഡാർ, അഡ്വ. ജി. ശിവദാസ്, അഡ്വ. കെ. വൈതീശ്വരൻ എന്നിവർ പ്രസംഗിക്കും.